തിരുവനന്തപുരത്ത്‌ യുവതിക്കും സുഹൃത്തിനും നേരെ ബിജെപി നേതാവിന്റെ മകന്റെ ക്രൂരമർദ്ദനം; ഒത്തുതീർപ്പുമായി നേതാവ്‌ ഫ്ലാറ്റിൽ

വഞ്ചിയൂർ > ഗർഭിണിയായ അനിയത്തിയോടൊപ്പം സാധനം വാങ്ങിയെത്തിയ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച മകനെ രക്ഷിക്കാൻ ഒത്തുതീർപ്പ് ശ്രമവുമായി ബിജെപി നേതാവ് രം​ഗത്ത്. മേഖലാ വൈസ് പ്രസിഡന്റും തിരുവനന്തപുരം നഗരസഭയിലെ ബിജെപി പാർലമെന്ററി പാർടി നേതാവുമായ എം ആർ ഗോപനാണ് മകനുവേണ്ടി രം​ഗത്തെത്തിയത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന്റെ മകൻ വിവേക് ഗോപന് സദാചാര പൊലീസ് ചമഞ്ഞ് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചത്.

തൃക്കണ്ണാപുരത്തെ സൗപർണികാ ഫ്ളാറ്റിൽ താമസിക്കുന്ന ആതിര കൃഷ്ണനെ യാതൊരു പ്രകോപനവുമില്ലാതെ ഫ്ലാറ്റിനു മുന്നിൽ അനിയത്തിമാരുടെ മുന്നിലിട്ട് മർദിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ വിവേക്, കാർ ഓടിച്ചിരുന്ന സുഹൃത്ത് വസീം അക്രമിനെയാണ് ആദ്യം ആക്രമിച്ചത്. ഇത് തടഞ്ഞ ആതിരയുടെ അടിവയറ്റിൽ ചവിട്ടി. വീണുപോയ തന്നെ വീണ്ടും ചവിട്ടിയെന്ന് ആതിര നേമം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു.

ബുധനാഴ്ച ഗോപൻ ആതിരയുടെ ഫ്ളാറ്റിലെത്തി കേസിൽനിന്നു പിന്മാറാൻ 25000 രൂപ വാഗ്ദാനം ചെയ്യുകയും ഇല്ലെങ്കിൽ പിന്നീട് എന്നെ കാണാൻ നിങ്ങൾ വരേണ്ടി വരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി ആതിര പറഞ്ഞു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആതിരയെ ബുധനാഴ്ച വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളെ മർദിച്ചതിനു വിവേകിനെതിരെ മറ്റ് കേസുകൾ നിലവിലുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2FweFkS

Comments

Archive

Contact Form

Send