ആന്ധ്രയിൽ വൻ മദ്യകള്ളക്കടത്ത്‌; ബിജെപി എംഎൽഎ പിടിയിൽ

ഹൈദരാബാദ് > മദ്യം കള്ളക്കടത്ത് നടത്തിയ കേസില് ആന്ധ്രാപ്രദേശിലെ ബിജെപി എംഎല്എ പിടിയില്. അഞ്ജി ബാബു എന്ന് എന്നറിയപ്പെടുന്ന ജി രാമഞ്ജനേയുലുവാണ് സംസ്ഥാന എന്ഫോഴ്സ്മെന്റ് ബ്യൂറോയുടെ പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നു.

മചിലിപട്ടണം നിയമസഭാ മണ്ഡലത്തില് നിന്നുമുള്ള എംഎല്എയാണിദ്ദേഹം. എക്സൈസ് തീരുവ അടയ്ക്കാത്ത മദ്യത്തിന്റെ കെയ്സുകളാണ് പിടിച്ചെടുത്തത്. എംഎല്എയ്ക്കൊപ്പം മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 കെയ്സ് (തീരുവ അടയ്ക്കാത്ത) എന്ഡിപിഎല് മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് സൂപ്രണ്ട് ആരിഫ് ഹസീഫ് പറഞ്ഞു. ’40 മദ്യമാണ് പിടികൂടിയത്. ആറുലക്ഷം രൂപ വിലവരുന്നതാണ് മദ്യം. കൂട്ടത്തില് മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. തെലങ്കാനയില് നിന്നും ആന്ധ്രാ പ്രദേശിലേക്ക് കടത്തുകയായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/2E6hclk

Comments

Archive

Contact Form

Send