വൈക്കം മുൻ എംഎൽഎ പി നാരായണൻ അന്തരിച്ചു

വൈക്കം>വൈക്കം മുൻ എംഎൽഎയും സിപിഐ നേതാവുമായ പി നാരായണൻ (69) അന്തരിച്ചു. പ്രമേഹവും അനുബന്ധ അസുഖങ്ങളെയും തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

1999ലെ ഉപതെരഞ്ഞപ്പിലൂടെയാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്. തുടർന്ന് 2001 ലെ തെരഞ്ഞെടുപ്പിലും വൈക്കത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ സ്ഥാനം വഹിച്ചിരുന്നു. നിലവിൽ സിപിഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. സംസ്കാരം വൈകിട്ട് 5ന് വൈക്കം നഗരസഭാ ശ്മശാനത്തിൽ നടക്കും.

പി നാരായണന്റെ നിരയാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അധസ്ഥിത ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Pvuome

Comments

Archive

Contact Form

Send