"രഞ്‌ജൻ ഗൊഗോയ്‌ അസമിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയാകും': തരുൺ ഗൊഗോയ്‌

ഗുവാഹത്തി > അസം തെരഞ്ഞെടുപ്പിൽ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ്. ഇത് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തരുൺ ഗൊഗോയ് പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ രഞ്ജൻ ഗൊഗോയ് ഉണ്ടെന്നാണ് അറിയുന്നത്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തന്നെയാണ് താനും കരുതുന്നതെന്നും തരുൺ ഗൊഗോയ് പറഞ്ഞു. രാജ്യസഭയിലേക്ക് പോകാൻ അദ്ദേഹത്തിന് മടിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ പരസ്യമായി ഇറങ്ങുന്നതിന് എന്താണ് തടസമെന്നും തരുൺ ഗൊഗോയ് ചോദിക്കുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3aPxGur

Comments

Archive

Contact Form

Send