കോവിഡ് ബാധിച്ച് പെരിന്തൽമണ്ണ സ്വദേശി മരിച്ചു

മലപ്പുറം> കോവിഡ് ബാധിച്ച് പെരിന്തൽമണ്ണ സ്വദേശി മൊയ്ദൂപ്പ (82) മരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗബാധിതനായത്. ഇതോടെ ജില്ലയില് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 20 ആയി.

പനിയും ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കല് കോളേജില് പ്രവേശിപ്പിക്കുന്നത്. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല് കെയര് ടീമിന്റെ പരിശോധനയില് കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്ഡ്രോം, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ പ്രവർത്തന രഹിതമാവുന്ന മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ എന്നിവ കണ്ടെത്തി. രോഗിയുടെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെ മരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Dyzko5

Comments

Archive

Contact Form

Send