അയോധ്യ ക്ഷേത്ര ഭൂമി പൂജയ്‌ക്ക്‌ "ജയ്‌ ശ്രീ റാം' വിളിച്ച്‌ ഏഷ്യാനെറ്റിന്റെ കന്നട ചാനലായ സുവർണ ന്യൂസ്‌; പ്രത്യേക ടീസറും പരസ്യവും

അയോധ്യ രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് പ്രത്യേക പരസ്യവും ടീസറും നൽകി ഏഷ്യാനെറ്റിന്റെ കന്നട ചാനലായ സുവർണ ന്യൂസ്. അയോധ്യ ക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി പൂജ നടക്കുമ്പോൾ ഏറ്റവും മികച്ച കവറേജ് തങ്ങളുടേതായിരിക്കുമെന്ന് അവകാശപ്പെട്ടാണ് സുവർണ ന്യൂസിന്റെ പരസ്യം. അവതാരകർ "ജയ് ശ്രീറാം' വിളിച്ചാണ് പരിപാടി അവതരിപ്പിച്ചത്.

ബിജെപിയുടെ കർണാടകയിൽ നിന്നുള്ള എംപിയായ രാജീവ് ചന്ദ്രശേഖർ ആണ് ഏഷ്യാനെറ്റിന്റെയും സുവർണ ന്യൂസിന്റേയും ഉടമ. കഴിഞ്ഞയാഴ്ച മുന് പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന എ ബി വാജ്പേയ് ബീഫ് കഴിച്ചെന്ന പരാമര്ശമുള്ള വാര്ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില് ഏഷ്യാനെറ്റ് ന്യൂസ് വെബ് എഡിഷനില് രണ്ടുപേര്ക്ക് സസ്പെന്ഷന് നൽകിയിരുന്നു. അസോസിയേറ്റ് എഡിറ്റര് കെ പി റഷീദിനെയും സബ് എഡിറ്റര് ജിതിരാജിനെയുമാണ് പുറത്താക്കിയിരുന്നത്.

ചാനലിന്റെ ബിജെപി ബന്ധം തുറന്നുകാണിക്കുമ്പോൾ നിഷേധിക്കുന്ന രീതിയാണ് എഡിറ്ററടക്കം സ്വീകരിച്ച് പോന്നിരുന്നത്. ഇപ്പോൾ പരസ്യമായി ചാനൽ സംഘ്പരിവാർ അനുകൂല നിലപാടുകൾ എടുക്കുമ്പോഴും അതിനെ തള്ളിപ്പറയാൻ ആരും തയ്യാറായിട്ടില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fw0TuO

Comments

Archive

Contact Form

Send