പെരിങ്ങൽക്കുത്തിൽനിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ; പൂമലയും തുറന്നു
തൃശൂർ> ജലനിരപ്പ് ക്രമീകരിക്കുന്നതിനായിപെരിങ്ങൽക്കുത്ത് ഡാം തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ചെറുകിട ജലസേചന വകുപ്പിന് കീഴിലെ പൂമല ഡാമിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്.
പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് ശനിയാഴ്ച രാവിലെ 11ന് 419.90 മീറ്റർ (റെഡ് അലേർട്ട്: 419 മീറ്റർ, ഫുൾ റിസർവോയർ ലെവൽ 424 മീറ്റർ). തമിഴ്നാട് ഷോളയാർ ഡാം പൂർണ സംഭരണ ശേഷിയിലായതോടെ വെള്ളിയാഴ്ച രാത്രി എട്ടിന് സ്പിൽവേ ഷട്ടറുകൾ തുറന്ന് 3000 ക്യുസെക്സ് വെള്ളം കെ.എസ്.ഇ.ബി ഡാമായ കേരള ഷോളയാറിലേക്ക് ഒഴുക്കി. ഷട്ടറുകൾ തമിഴ്നാട് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് അടച്ചു
ഇറിഗേഷൻ ഡാമുകളുടെ നിലവിലെ ജലനിരപ്പ്: പീച്ചി 73.08 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 79.25 മീറ്റർ). ചിമ്മിനി 68.51 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 76.40 മീറ്റർ), വാഴാനി: 53.85 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 62.48 മീറ്റർ), പൂമല ഡാം: 27.8 അടി (ഫുൾ റിസർവോയർ ലെവൽ 29 അടി). പത്താഴക്കുണ്ട് 9.77 മീറ്റർ.
തൃശൂർ ജില്ലയിൽ നിലവിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടില്ല. ചാലക്കുടി താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അവിടെ 139 പേർ നിലവിൽ താമസിക്കുന്നുണ്ട്. തൃശൂർ താലൂക്കിൽ ചാലക്കൽ വില്ലേജിൽ മണ്ണിടിച്ചിൽ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തെയും കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് വില്ലേജിൽ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തെയും മുകുന്ദപുരം താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണി കാരണം ഒരു കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/31AHjsJ
Comments