സ്വർണ്ണക്കടത്തിന് പിന്നിൽ രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയെന്ന്‌ കസ്‌റ്റംസ്‌

കൊച്ചി> സ്വർണ്ണക്കടത്തിന് പിന്നിൽ രാജ്യാന്തര ബന്ധമുള്ള വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ.ഈ ശൃംഖലയിലുള്ളവരെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമത്തിലാണെന്നും ദുബൈയിൽ ഉള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

സ്വർണക്കടത്തിൽ അറസ്റ്റിലായ ഒമ്പതാം പ്രതി മഞ്ചേരി സ്വദേശി സ്വദേശി മുഹമ്മദ് അൻവർ, പതിമൂന്നാം പ്രതി കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഷമീം, പതിനാലാം പ്രതി കോഴിക്കോട് സ്വദേശി ജിഫ്സൽ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്താണ് കസ്റ്റംസ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.

കള്ളക്കടത്ത് റാക്കറ്റിൽഒരു സംഘം ആളുകൾ ഉണ്ട്.ഇവർ പണം ഇറക്കി ഗൾഫിലെത്തിച്ച് അവിടെ നിന്ന് സ്വർണം എത്തിക്കുകയാണന്നും
കസ്റ്റംസ് വ്യക്തമാക്കി.

തങ്ങൾക്ക് കള്ളക്കടത്തുമായി നേരിട്ടോ അല്ലാതെ യോ ബന്ധമില്ലന്നും തെറ്റായി പ്രതിചേർത്തതാണെന്നും പ്രതികൾ ബോധിപ്പിച്ചു. ഏഴ് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. ഹർജികൾ കോടതി വിധി പറയാനായി മാറ്റി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fT3Ea4

Comments

Archive

Contact Form

Send