'ശ്രീരാമൻ സ്‌നേഹവും കരുണയും';ഒടുവിൽ പ്രതികരണവുമായി രാഹുൽ

ന്യൂഡൽഹി > അയോധ്യയിലെ രാമക്ഷേത്ര നിർമാണ വിവാദത്തിൽ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി എംപി. ശ്രീരാമൻ സ്നേഹമാണെന്നും മാനവികതയുടെ മൂർത്തീഭാവമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. രാമൻ കരുണയാണ്. ക്രൂരതയിൽ പ്രകടമാകില്ല. രാമൻ നീതിയാണ്. അനീതിയിൽ പ്രകടമാകില്ല- രാഹുൽ ട്വീറ്റിൽ പറഞ്ഞു.

നേരത്തേ, ക്ഷേത്ര നിർമാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി, കമൽ നാഥ്, ദിഗ്വിജയ് വിങ്, കെ മുരളീധരൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. പ്രിയങ്കയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് മാത്രമായിരുന്നു മുസ്ലീം ലീഗിന്റെ പ്രതികരണം.







Credits National || Deshabhimani ​Online ​News https://ift.tt/3gAqCUo

Comments

Archive

Contact Form

Send