വിദ്യാർത്ഥികൾ കോവിഡ്‌ ഇല്ലെന്ന്‌ എഴുതിനൽകണം; നീറ്റ്‌ , ജെഇഇ പ്രോട്ടോകോൾ പ്രഖ്യാപിച്ചു


ന്യൂഡല്ഹി> നീറ്റ്, ജെഇഇപരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റ് വിദ്യാര്ത്ഥികള് ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളില് ഇക്കാര്യം വ്യക്തമാക്കി. പനിയോ , ഉയര്ന്ന താപനിലയോ ഉള്ളവരെ പ്രത്യേക മുറികളിലാകും പരീക്ഷ എഴുതിക്കുക.

വിദ്യാര്ത്ഥികളെ പരീക്ഷ ഹാളില് ഫേസ് മാസ്ക് ഉപയോഗിക്കാന് അനുവദിക്കും. ശരീര പരിശോധന ഉണ്ടാകില്ല. ഗ്ലൗസുകള്, മാസ്കുകള്, ഹാന്ഡ് സാനിറ്റൈസറുകള് അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില് ഉണ്ടായിരിക്കും. കുടിവെള്ള ബോട്ടിലുകളില് വെള്ളം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. . പരീക്ഷ ഹാളില് ഉള്ള അധ്യാപകരും മാസ്കുകളും ഗ്ലൗസുകളും ധരിക്കണം .



Credits Kerala || Deshabhimani ​Online ​News https://ift.tt/34eT8rd

Comments

Archive

Contact Form

Send