ഇഎംഎസിനെതിരെ മുപ്പതാണ്ട് പഴകിയ നുണയുമായി പി ടി തോമസ്‌ എംഎല്‍എ

കൊച്ചി> മുപ്പതാണ്ടിനു മുമ്പ് മുനയൊടിഞ്ഞ നുണയുമായി സിപിഐ എമ്മിനെതിരെ യുഡി എഫ് എംഎല്എ. ഇ എം എസ് ബാബറി മസ്ജിദ് പൊളിച്ചുമാറ്റണം എന്ന് ആവശ്യപ്പെട്ടതായി ആരോപിച്ചാണ് സ്വന്തം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്. 1987 ല് ഇ എം എസ് തിരൂരില് ചെയ്തതായി മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്ത്തയുടെ കട്ടിങ്ങിനൊപ്പമാണ് എംഎല്എ യുടെ പോസ്റ്റ്. മാതൃഭൂമിയുടെ ഈ പ്രസംഗം പച്ചനുണയാണെന്നു ഇഎംഎസ് പിറ്റേന്നുതന്നെ വ്യക്തമാക്കുകയും ദേശാഭിമാനിയില് അത് പ്രാധാന്യത്തോടെ വരികയും ചെയ്തിരുന്നു.പിന്നീട് ചിന്ത വാരികയില് ചോദ്യോത്തര പംക്തിയിലും ഇഎംഎസ് മാതൃഭൂമി വാര്ത്ത നുണയാണെന്ന് ഇ എം എസ് വ്യക്തമാക്കിയിരുന്നു.

പലവട്ടം സോഷ്യല് മീഡിയയില് വാര്ത്താ കട്ടിംഗ് സഹിതം വ്യക്തമാക്കപ്പെട്ടിട്ടുള്ള ഇക്കാര്യങ്ങള് മറച്ചുവെച്ചാണ് എംഎല്എ യുടെ നുണ.അടിസ്ഥാനരഹിതമായ പോസ്റ്റിനെതിരെ എഴുന്നൂറിലധികം പേര് കമന്റുകള് നല്കിയിട്ടുണ്ടെങ്കിലും പോസ്റ്റ് പിന്വലിക്കാന് എംഎല്എ തയ്യാറായിട്ടില്ല.

ഇതേപ്പറ്റി 2017ല് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം

ബാബ്റി മസ്ജിദും ഇഎംഎസും മാതൃഭൂമി വാര്ത്തയും;
പഴകിയ നുണകളുമായി വീണ്ടും പ്രചരണം



Credits Kerala || Deshabhimani ​Online ​News https://ift.tt/3ijEMdb

Comments

Archive

Contact Form

Send