അടിത്തറ ഭദ്രം , ആശ്വാസത്തോടെ കേരളം ; പിന്നിൽ‌ ശാസ്‌ത്രീയ മുന്നൊരുക്കങ്ങളുടെ പിൻബലം


തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമാകാത്തതിന് പിന്നിൽ ശാസ്ത്രീയ മുന്നൊരുക്കങ്ങളുടെ പിൻബലം. കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നതിനും വളരെ മുമ്പേ സർക്കാർ ശാസ്ത്രീയ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായാണ് രോഗികളുടെ എണ്ണം ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാവുന്ന നിലയിൽ നിയന്ത്രിച്ച് നിർത്താൻ കഴിയുന്നത്.

വ്യക്തമായ മാനദണ്ഡത്തോടെ സ്വകാര്യമേഖലയിൽ ചികിത്സ ആരംഭിച്ചു. ജനറൽ വാർഡ് 2300 രൂപ, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് 3300, ഐസിയു 6500, വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഐസിയു 11,500. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാർജും.

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി അംഗങ്ങളുടെ ചികിത്സാ ചെലവ് പൂർണമായും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഹിക്കും. സർക്കാർ സംവിധാനം റഫർ ചെയ്യുന്നവരുടെ ചെലവും സർക്കാർ വഹിക്കും.

തലസ്ഥാനത്തെ വൻകിട ആശുപത്രികളിൽപോലും പ്രതിദിന ചികിത്സാ ചെലവ് 6000 രൂപ. റൂം വാടക, ഭക്ഷണം, ഡോക്ടർ ഫീസ്, മരുന്ന്, പിപിഇ കിറ്റ്, പരിശോധനകൾ, അണുനശീകരണം തടങ്ങി എല്ലാ ചെലവും ഇതിൽപ്പെടും. സർക്കാർ മാനദണ്ഡപ്രകാരമാണ് ചികിത്സ. സർക്കാർ സമിതി സമയാസമയം പ്രവർത്തനം വിലയിരുത്തുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/329TEnE

Comments

Archive

Contact Form

Send