ബിജെപി എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി; പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന്‌ അന്വേഷിച്ചാല്‍ മതി: കടകംപള്ളി സുരേന്ദ്രൻ

കൊച്ചി > സ്വര്ണക്കടത്ത് കേസില് അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബിജെപി, യുഡിഎഫ് ബന്ധമുള്ളവരാണ് സ്വര്ണക്കടത്ത് കേസില് അകപ്പെട്ടത്. ജനം ടിവിയെയും അനില് നമ്പ്യാരേയും തള്ളിപ്പറഞ്ഞതിലൂടെ കേന്ദ്രമന്ത്രി വി മുരളീധരനെയും സംസ്ഥാന ബിജെപി നേതൃത്വം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനം ടിവിയിലെ മാധ്യമപ്രവര്ത്തകനെ തള്ളിപ്പറഞ്ഞത് വേണമെങ്കില് നമുക്ക് മനസിലാക്കാം. എന്നാല് സ്വന്തം ചാനലിനെ തന്നെ ബിജെപി നേതൃത്വം തള്ളിപ്പറഞ്ഞതോടുകൂടി കേന്ദ്ര സഹമന്ത്രിയെക്കൂടി സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇതോടെ ബിജെപി എന്താണെന്ന് രാജ്യത്തെ ജനങ്ങള്ക്ക് ബോധ്യമായിട്ടുണ്ട്. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മളിനി അന്വേഷിച്ചാല് മതി - കടകംപള്ളി പരിഹസിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hGiAd4

Comments

Archive

Contact Form

Send