രഞ്ജൻ ഗൊഗോയിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി > മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ജഡ്ജിയെന്ന നിലയിലെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ രഞ്ജൻ ഗൊഗോയി വിരമിച്ച സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നാണ് കോടതി കണ്ടെത്തിയത്.
ജഡ്ജിയെന്ന നിലയിൽ ജസ്റ്റിസ് ഗൊഗോയിയുടെ പ്രവർത്തനങ്ങൾ മൂന്നംഗ സമിതിയെക്കൊണ്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അരുൺ രാമചന്ദ്ര ഹുബികർ എന്നയാളാണ് കോടതിയെ സമീപിച്ചത്. കേസ് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിൽനിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തൊ്ട്ടുപിന്നാലെ രാജ്യസഭാംഗമായി.
Credits National || Deshabhimani Online News https://ift.tt/3gj681B
Comments