രാജമലയില്‍ ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്: മന്ത്രി ഇ ചന്ദ്രശേഖരന്‍
തിരുവനന്തപുരം> രാജമല പെട്ടിമുടിയില് വളരെ ദുര്ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്. കാലാവസ്ഥ പ്രതികൂലമായതിനാല് എയര് ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.ദേശീയ ദുരന്ത നിവാരണ സേനക്ക് സ്ഥലത്തെത്താന് ഇതുവരെ സാധിച്ചിട്ടില്ല
നാല് ലയങ്ങളിലായി 82 പേര് ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. വിഷയത്തില് മുഖ്യമന്ത്രിയുമായി ചര്ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.ഏതു സാഹചര്യവും നേരിടാന് തയാറാണ്. ആവശ്യമെങ്കില് സൈന്യത്തിന്റെ സഹായം തേടും.
സംസ്ഥാനത്ത് രണ്ടോ മൂന്നോ ദിവസം കൂടി ശക്തമായ മഴയും അതിനെ തുടര്ന്നുള്ള പ്രശ്നങ്ങളും പ്രതീക്ഷിക്കുന്നു.രാജമല സംഭവം ദുഃഖകരമാണെന്നും തൃശൂരിലെ എന്.ഡി.ആര്.എഫ് സംഘത്തെയും ഇടുക്കിയിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3gFihPa
Comments