സ്കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും


തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് നൽകിയ ഐ സി ടി ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു. കോവിഡ് മഹാമാരിമൂലം സ്കൂളുകൾ ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കംപ്യൂട്ടർ അധിഷ്ഠിത ഹൈടെക് പഠനോപകരണങ്ങളുടെ ഉപയോഗവും പരിരക്ഷയും പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള 16026 സ്കൂളുകളിലായി 116259 ലാപ്ടോപ്, 67194 പ്രൊജക്ടർ, 4545 ടെലിവിഷൻ, 4611 പ്രിന്റർ, 4720 വെബ്ക്യാം, 4578 ക്യാമറ, 97655 യു എസ് ബി സ്പീക്കർ തുടങ്ങിയ ഉപകരണങ്ങളാണ് വിന്യസിച്ചിട്ടുള്ളത്. ഇവയുടെ ഉപയോഗവും സുരക്ഷയും വിദ്യാഭ്യാസ ഓഫീസർമാർ പ്രഥമാധ്യാപകരുമായി കൈറ്റിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തി വീഡിയോ/ഓഡിയോ കോൺഫറൻസ് നടത്തി കൃത്യത ഉറപ്പുവരുത്തണം.
സ്കൂളുകളിൽ സന്ദർശനവും നടത്തും. സ്കൂളുകളിൽ നൽകിയിരിക്കുന്ന ഉപകരണങ്ങളുടെ എണ്ണം ഉൾപ്പെടുത്തിയ www.schoolsurvey.in ലോഗിൻ ചെയ്ത് സ്കൂൾ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തിൽ വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതിനും സ്കൂൾ സന്ദർശിക്കുന്നവർക്ക് അവ പരിശോധിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി ഇ ഒ കെ അൻവർസാദത്ത് അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Q8BblX

Comments

Archive

Contact Form

Send