വനിതാ നേതാക്കളടങ്ങുന്ന ഗ്രൂപ്പിൽ അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവിനെതിരെ കേസ്
തളിക്കുളം > മഹിളാ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവും തളിക്കുളം പഞ്ചായത്ത് അംഗവുമായ പി ഐ ഷൗക്കത്തലിക്കെതിരെയാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. സ്ത്രീകളെ അപമാനിച്ചതിനാണ് കേസ്.
കോൺഗ്രസ് പ്രവർത്തകനായ തളിക്കുളം തമ്പാൻകടവ് കാഞ്ഞിരത്തിങ്കൽ വിജയനാണ് പരാതി നൽകിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വനിതകൾ ഉൾപ്പെട്ട വാട്സപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് യോഗത്തിൽവെച്ച് ഈ നേതാവ് പ്രവാസി കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായും പരാതി ഉണ്ടായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2FsQaoI
Comments