വയനാട്ടിൽ ഉരുൾപൊട്ടൽ; കനത്തമഴയിൽ വ്യാപക നാശം
കല്പറ്റ> കനത്തമഴയിൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുള്പൊട്ടലിലും വ്യാപക നാശം. വെള്ളം കയറിയതിനെതുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. അപകടമേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരി മട്ടത്താണ് രാവിലെ ഉരുള്പൊട്ടിയത്. അപകടഭീഷണി ഉള്ളതിനാല് ഇവിടുത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. എങ്കിലും ചില കുടുംബങ്ങള് ഉരുള്പൊട്ടലില് ഒറ്റപ്പെട്ടു. രക്ഷാപ്രവര്ത്തനം പുരോഗമിക്കുയാണ്. വിടുകൾ തകർന്നിട്ടുണ്ട്.

വയനാട്-‐കണ്ണൂര് ജില്ലകളിലെ ബന്ധിപ്പിക്കുന്ന പാല് ചുരത്തില് മണ്ണിടിഞ്ഞ് ഗതാഗതം പൂര്ണമായും തടസ്സപ്പെട്ടു. മുത്തങ്ങയില് വെള്ളം കയറിയതിനെ തുടര്ന്ന് ദേശീയപാത 766-ല് ഗതാഗതം തടസപെട്ടു.
നരസി പുഴ കരകവിഞ്ഞതിനെ തുടര്ന്ന് നടവയല് പേരൂര് അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു.ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു. വാളാട് പുത്തൂരില് മെയിന് റോഡില് മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്ണമായും തടസ്സപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/31v8a9k
Comments