എലിയെ കൊന്നതില്‍ വൈരാഗ്യം; അഞ്ചാം ക്ലാസുകാരിയെ 11 കാരന്‍ കൊലപ്പെടുത്തി

ഇന്ഡോര്> മധ്യപ്രദേശിലെ ഇന്ഡോറില് അഞ്ചാം ക്ലാസുകാരി കൊല്ലപ്പെട്ട സംഭവത്തില് 11 വയസുകാരന് കസ്റ്റഡിയില്.വളര്ത്ത് മൃഗമായ എലിയെ കൊന്നതിലുള്ള വൈരാഗ്യത്തിലാണ് താന് പെണ്കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുട്ടി പൊലീസിനോടു പറഞ്ഞു.

പെണ്കുട്ടി തന്നെ സ്ഥിരമായി മൊബൈല് ഗെയിം കളിയില് തോല്പ്പിക്കാറുണ്ടായിരുന്നുവെന്നും ഇതില് തനിക്ക് വൈരാഗ്യമുണ്ടായിരുന്നതായും കസ്റ്റഡിയിലായ കുട്ടി പറഞ്ഞു.

കല്ല് ഉപയോഗിച്ചുള്ള ആക്രമണത്തില് തലയ്ക്ക് പരിക്കേറ്റതിനെ തുടര്ന്നാണ് പെണ്കുട്ടി മരിച്ചത്.

നടപടികള്ക്കുശേഷം കുട്ടിയെ കറക്ഷണല് ഹോമിലേക്കു മാറ്റുമെന്ന് പോലീസ് അറിയിച്ചു.













Credits National || Deshabhimani ​Online ​News https://ift.tt/3284ega

Comments

Archive

Contact Form

Send