പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പ്‌; പ്രതികൾക്ക്‌ ആഡംബര കാറുകൾ 12, രണ്ടു സംസ്ഥാനത്ത്‌ 53 ഏക്കർ ഭൂമി

പത്തനംതിട്ട > പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പു കേസ് പ്രതികളുടെ ആസ്തി വിവരങ്ങൾ ഞെട്ടിക്കുന്നത്. അന്വേഷണസംഘം മറ്റു സംസ്ഥാനങ്ങളിൽ അടക്കം നടത്തിയ അന്വേഷണത്തിൽ പ്രതികളുടേതായി കണ്ടെത്തിയത് 12 ആഡംബര വാഹനങ്ങൾ, 52 ഏക്കർ ഭൂമി, എറണാകുളത്തും തിരുവനന്തപുരത്തും തൃശ്ശൂരുമായി ഏഴോളം ഫ്ളാറ്റുകൾ. മുഖ്യപ്രതി തോമസ് ഡാനിയേലും(റോയി) കുടുംബാംഗങ്ങളും അവർക്ക് വേണ്ടപ്പെട്ടവരുമാണ് ഇവ മാറിമാറി കൈകാര്യം ചെയ്തിരുന്നത്. തോമസുമായി ആന്ധ്രാപ്രദേശിലും പ്രഭ, റിനു, റീബ എന്നിവരുമായി തൃശ്ശൂരിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. കസ്റ്റഡി നീട്ടാൻ കോടതിയിൽ അനുമതി തേടുമെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.

പിടിച്ചെടുത്ത വാഹനങ്ങളിൽ രണ്ട് ബെൻസ്, രണ്ട് ക്രിസ്റ്റ എന്നിവയുണ്ട്. മുമ്പ് ഇവർക്ക് ഓഡി കാർ ഉണ്ടായിരുന്നതായും അത് വിറ്റെന്നും അന്വേഷണത്തിൽ കണ്ടെത്തി. സ്വന്തം പേരിലും പോപ്പുലർ ഫിനാൻസിന്റെ പേരിലുമാണ് കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആന്ധ്രയിലെത്തുമ്പോൾ റോയി ബെൻസ് കാറാണ് ഉപയോഗിച്ചിരുന്നത്.

ആന്ധ്രാപ്രദേശിൽ പ്രതികൾക്കുള്ളത് 22 ഏക്കർ ഭൂമി. തമിഴ്നാട്ടിൽ മൂന്നിടത്തായി 24, 22, ഏഴ് ഏക്കറുകൾ വീതവും. ബിനാമി പേരുകളിൽ വേറെ ഇടങ്ങളിലും ഭൂമിയുള്ളതായി സംശയിക്കുന്നുണ്ട്. തിരുവനന്തപുരത്ത് രണ്ട് കോടി രൂപയുടെ മൂന്നു ഫ്ളാറ്റുകൾ പ്രതികൾക്കുണ്ട്. കൂടാതെ എറണാകുളത്തും തൃശ്ശൂരിലും ഫ്ളാറ്റുകൾ. ഇത് പലതും വാങ്ങിച്ചതല്ലാതെ ഉപയോഗിച്ചിരുന്നില്ല. തിരുവനന്തപുരത്തെ ഫ്ളാറ്റുകൾ വാങ്ങിച്ചെങ്കിലും അത് സ്വന്തം പേരിലേക്ക് ആക്കിയിട്ടില്ല. ആസ്തിയും നഷ്ടവും സംബന്ധിച്ച് പ്രതികൾ പറയുന്നതിലെല്ലാം വൈരുധ്യമുള്ളതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2GPRG4Y

Comments

Archive

Contact Form

Send