1495 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്, 112 പേരുടെ ഉറവിടം അവ്യക്തം
തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 1648 പേരിൽ 1495 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള 213 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 237 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 183 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 149 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 120 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 108 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 103 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 77 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 67 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 21 പേർക്കും, ഇടുക്കി ജില്ലയിൽ 3 നിന്നുള്ള പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
61 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 30, തിരുവനന്തപുരം ജില്ലയിലെ 11, കാസർഗോഡ് ജില്ലയിലെ 10, തൃശൂർ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2F50TG8
Comments