പെരുമ്പാവൂരിൽ ബസ് വീടിന്റെ മതിലിൽ ഇടിച്ചുകയറി; 15 യാത്രക്കാർക്ക് പരിക്ക്
പെരുമ്പാവൂർ > കുറുപ്പംപടി മുടക്കരായിയിൽ സ്വകാര്യബസ് അപകടത്തിൽപ്പെട്ട് വീടിന്റെ മതിലിൽ ഇടിച്ചുകയറി. കോതമംഗലം, പെരുമ്പാവൂർ, ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന "ഉത്രം' ബസാണ് അപകടത്തിൽപ്പെട്ടത്. 15 യാത്രക്കാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പെരുമ്പാവൂരിലെ സർക്കാർ ആശുപത്രിയിലും സൗകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
എതിർവശത്ത് നിന്നും വന്ന കാറിനെ മറികടന്നുവന്ന ബൈക്ക് യാത്രക്കാരൻ്റെ ജീവൻ രക്ഷിക്കാൻ ബസ് വെട്ടിച്ചു മാറ്റുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബസ് അടുത്ത മതിലിൽ ഇടിച്ച് നിർത്തി.
Credits Kerala || Deshabhimani Online News https://ift.tt/3k0GNLW
Comments