കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന്‌ 17 ലക്ഷത്തിന്റെ സ്വർണം പിടിച്ചു


കോഴിക്കോട്> കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും യാത്രക്കാരനിൽനിന്ന് സ്വര്ണം പിടിച്ചു. നികുതി വെട്ടിച്ച് കടത്താന് ശ്രമിച്ച 17 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വര്ണമാണ് പിടികൂടിയത്. കാസര്കോട് സ്വദേശി ഖാദറിൽനിന്നാണ് സ്വർണം പിടിച്ചത്.
എയര് അറേബ്യ വിമാനത്തില് ഷാര്ജയില് നിന്നുമാണ് ഖാദർ എത്തിയത്. ഹാന്ഡ്ബാഗേജിനോട് ചേര്ന്നുള്ള കാര്ഡ്ബോര്ഡിനുള്ളില് ഫോയില് രൂപത്തിലാണ് കടത്താന് ശ്രമിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZYtOTG

Comments

Archive

Contact Form

Send