കനയ്യ കുമാറിന്റെ ഇന്ത്യന് പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി കോടതി; ഹര്‍ജിക്കാരന് 25,000 രൂപ പിഴ
അലഹബാദ്> മുന് ജെഎന്യു വിദ്യാര്ത്ഥിയും ആക്ടിവിസ്റ്റുമായ കനയ്യ കുമാറിന്റെ ഇന്ത്യന് പൗരത്വം റദ്ദാക്കണമെന്ന ഹര്ജി അലഹബാദ് ഹൈക്കോടതി തള്ളി.കനയ്യ കുമാറിന്റെ ഇന്ത്യന് പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്ക്കാരിന് കോടതി നിര്ദ്ദേശം നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഗേശ്വര് മിശ്ര എന്നയാള് ഹര്ജി നല്കുകയായിരുന്നു.
എന്നാല്, പബ്ലിസിറ്റിക്കു വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്ജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കോടതി പ്രവര്ത്തിച്ചുകൊണ്ടിരിക്കുമ്പോള് ഒരു മുന്വിചാരവും കൂടാതെ വളരെ ലാഘവത്തോടെ പബ്ലിസിറ്റി നേടാന് വേണ്ടി കോടതിയെ സമീപിച്ച ഹര്ജിക്കാരന്റെ നടപടിയെ കോടതി വിമര്ശിച്ചു.
കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹര്ജിക്കാരനോട് 25,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു.ഒരു വ്യക്തിയുടെ പൗരത്വം കേന്ദ്രസര്ക്കാര് റദ്ദാക്കിയേക്കാവുന്ന സാഹചര്യങ്ങളടങ്ങുന്ന ഇന്ത്യന് പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടി അഭിഭാഷകന് ശൈലേഷ് കുമാര് ത്രിപാഠിയാണ് ഹര്ജി നല്കിയത്
Credits National || Deshabhimani Online News https://ift.tt/2QXf4iH
Comments