ലൈഫ് പദ്ധതി: 29 ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം നാളെ; പാർപ്പിടമൊരുങ്ങുന്നത് 1285 കുടുംബങ്ങൾക്ക്

തിരുവനന്തപുരം > ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വ്യാഴാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന 29 സ്ഥലത്തും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ജില്ലയുടെ ചർജ്ജുള്ള മന്ത്രിമാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. 29 ഭവന സമുച്ചയങ്ങളിലായി 1285 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്. 181.22 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത,ഭവനരഹിത ഗുണഭോക്താക്കൾക്കായി ഒരു വർഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 12 ഭവന സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.




Credits Kerala || Deshabhimani ​Online ​News https://ift.tt/2FT69Nt

Comments

Archive

Contact Form

Send