മോഡി 30,000 കോടിയുടെ കരാര്‍ കയ്യില്‍വെച്ച് കൊടുത്ത ആളാണോ ഇപ്പോള്‍ ഒന്നുമില്ലെന്ന് പറയുന്നത്: അംബാനിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്ഹി> പ്രധാനമന്ത്രി നരേന്ദ്ര മോഡി 30,000 കോടിയുടെ കരാര് കയ്യില്വെച്ച് കൊടുത്ത ആളാണ് ഇപ്പോള് സ്വന്തമായി ഒന്നുമില്ലെന്ന് പറയുന്നതെന്ന പരിഹാസവുമായി പ്രശാന്ത് ഭൂഷണ്. നിയമ നടപടികള്ക്കായി ആഭരണങ്ങള് വിറ്റെന്നും ചുരുങ്ങിയ ചെലവിലാണ് ഇപ്പോള് ജീവിക്കുന്നതെന്നും ലണ്ടണിലെ കോടതിയില് ചൂണ്ടിക്കാണിച്ച റിലയന്സ് ഗ്രൂപ്പ് ചെയര്മാന് അനില് അംബാനിക്കെതിരെയാണ് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്ത്തകനുമായ പ്രശാന്ത് ഭൂഷന്റെ വിമര്ശനം.

യു കെ കോടതിയോട് തന്റെ സമ്പാദ്യത്തെക്കുറിച്ച് അനില് അംബാനി വെളിപ്പെടുത്തിയെന്ന വാര്ത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തത്.ഇതേയാള്ക്കാണോ 30,000 കോടിയുടെ റഫേല് കോണ്ട്രാക്ട് മോഡി നല്കിയതെന്നും പ്രശാന്ത് ഭൂഷണ് ചോദിച്ചു.

'നിയമ നടപടികള്ക്കായുള്ള ചെലവ് കണ്ടെത്തുന്നത് ആഭരണങ്ങള് വിറ്റു കിട്ടിയ കാശുകൊണ്ടാണെന്നാണ് അനില് അംബാനി യു. കെ കോടതിയെ അറിയിച്ചിരിക്കുന്നത്. പിന്നെ ഒരു ചെറിയ കാറും ഉണ്ട്! ഇതേയാള്ക്കാണ് മോഡി റഫേലിന്റെ 30,000 കോടിയുടെ ഓഫ് സെറ്റ് കരാര് നല്കിയത്!,' പ്രശാന്ത് ഭൂഷണ് ട്വീറ്റില് പറഞ്ഞു.

ലോണ് തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില് അംബാനിക്കെതിരെ ലണ്ടന് കോടതിയില് കേസ് നല്കിയത്. ഈ കേസുമായി ബന്ധപ്പെട്ടാണ് അംബാനി കോടതിയില് സ്വത്ത് വിവരങ്ങളെ സംബന്ധിച്ച വിവരങ്ങള് പങ്കുവെച്ചത്.

2020 ജനുവരിക്കും ജൂണിനുമിടയില് തന്റെ ആഭരണങ്ങള് മുഴുവന് വിറ്റപ്പോള് 9.9 കോടി ലഭിച്ചെന്നും ഇത് വെച്ചാണ് കേസ് നടത്തുന്നതെന്നും അനില് അംബാനി പറഞ്ഞു.

റഫേല് ഇടപാടില് ഫ്രഞ്ച് കമ്പനി ഡസോള്ട്ട് അനില് അംബാനിയുടെ റിലയന്സിനെ പങ്കാളിയാക്കിയതോടെയായിരുന്നു കരാര് വിവാദത്തിന് വഴിവച്ചത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന് എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്.എ.എല്) ചേര്ന്ന് വിമാനങ്ങള് നിര്മിക്കാനായിരുന്നു 2012ലെ യു.പി.എ സര്ക്കാര് ഫ്രാന്സിലെ ദസോള്ട്ട് ഏവിയേഷനുമായി കരാര് ഒപ്പ് വെച്ചത്.

എന്നാല് മോഡി സര്ക്കാര് അധികാരത്തില് വന്നതിന് പിന്നാലെ എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്സിനെ പങ്കാളിയാക്കുകയായിരുന്നു.

പാപ്പരായ അനില് അംബാനിക്ക് റഫേല് കരാറില് പങ്കാളിത്തം നല്കിയതും ഏറെ വിമര്ശനത്തിനിടയാക്കിയിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/335dJxu

Comments

Archive

Contact Form

Send