പ്രധാനമന്ത്രിയുടെ പുതിയ പ്രസംഗത്തിനും ജനരോഷത്തിന്റെ 59000 ഡിസ്‌ലൈക്കുകള്‍
ന്യൂഡല്ഹി> പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിന് വീണ്ടും പതിനായിരങ്ങളുടെ ഡിസ്ലൈക്ക്. മോഡി രാജ്യത്തോടായി നടത്തിയ പ്രസംഗത്തിന് 7200 ലൈക്ക് ലഭിച്ചപ്പോള് 59,000 ഡിസ് ലൈക്കുകളാണ് രേഖപ്പെടുത്തിയത്.
യുഎസ് -ഇന്ത്യ തന്ത്രപ്രധാന സഖ്യം സംബന്ധിച്ച വെല്ലുവിളികളെ കുറിച്ചുള്ള മോഡിയുടെ പ്രസംഗത്തിനാണ് ജനങ്ങള് ശക്തമായ എതിര്പ്പ് പ്രകടിപ്പിച്ച് ഡിസ് ലൈക്ക് അടിച്ചിരിക്കുന്നത്. മോഡിയുടെ മന്കി ബാത്തിന്റെ യൂ ട്യബ് വീഡിയോയ്ക്കും കഴിഞ്ഞ ദിവസം ഇത്തരത്തില് ഡിസ് ലൈക്ക് ലഭിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് പുതിയ പ്രഭാഷണവും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായത്.വീഡിയോ അപ്ലോഡ് ചെയ്തിന് പിന്നാലെ ഇരുപത്തിരണ്ടായിരത്തോളം ലൈക്കുകളും രണ്ട് ലക്ഷത്തിലധികം ഡിസ്ലൈക്കുകളും46000ത്തോളം കമന്റുകളാണ് മന് കി ബാത്ത് വീഡിയോയ്ക്ക് കഴിഞ്ഞ ദിവസം
ലഭിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള് അത് നിയന്ത്രിക്കാതെ നിഷ്ക്രിയമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്ക്കാരിനെതിരായ ജനരോഷം കൂടിയാണ് ഇപ്പോഴത്തെ എതിര്പ്പിലൂടെ പ്രകടമായിരിക്കുന്നത്
Credits National || Deshabhimani Online News https://ift.tt/3i0WP84
Comments