ഒപ്പ്‌ വിവാദത്തിൽ തടിയൂരി കുഞ്ഞാലിക്കുട്ടി

മലപ്പുറം> മുഖ്യമന്ത്രി വിദേശയാത്രക്കിടെ വ്യാജ ഒപ്പിട്ടെന്ന ബിജെപി വക്താവിന്റെ അടിസ്ഥാനരഹിത ആരോപണം ഏറ്റുപിടിച്ച് വെട്ടിലായ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തിരുത്തി.
ഒപ്പ് വ്യാജമാണെങ്കിൽ വിഷയം ഗുരുതരമാണെന്നാണ് ഉദ്ദേശിച്ചതെന്നും വ്യാജമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ആരോപണം ഉന്നയിച്ചവർക്കാണെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യാജ ഒപ്പിട്ട സംഭവം ഗൗരവതരമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച പ്രതികരിച്ചത്. ഇതിലും വലുതൊന്നും സംഭവിക്കാനില്ലെന്നും മുഖ്യമന്ത്രിയെയും ഓഫീസിനെയും സംശയ നിഴലിലാക്കുന്നതാണിതെന്നും പറഞ്ഞ അദ്ദേഹം മന്ത്രിമാർ വിദേശത്താകുമ്പോൾ ഒപ്പിടാൻ മറ്റ് മന്ത്രിമാർക്ക് ചുമതല നൽകുകയാണ് പതിവെന്നും തട്ടിവിട്ടു.

ബിജെപി നേതാവിന്റെ മണ്ടത്തരം ഏറ്റുപിടിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പരിഹാസമാണ് നിറഞ്ഞത്. തുടർന്നാണ് പ്രസ്താവന തിരുത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2DuTxel

Comments

Archive

Contact Form

Send