രണ്ടില ചിഹ്‌നം ജോസ്‌ പക്ഷത്തിന്‌ : തീരുമാനം റദ്ദാക്കുവാൻ ഹൈക്കോടതിയിൽ ഹർജി

കൊച്ചി> രണ്ടില ചിഹ്നം കേരള കോൺഗ്രസ് (ജോസ് ) വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.കേരള കോൺഗ്രസ് വർക്കിംഗ്ചെയർമാൻ പി ജെ ജോസഫ് സമർപ്പിച്ച ഹർജി പിന്നീട് കോടതിപരിഗണിക്കും.

ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാർട്ടി രൂപീകരിച്ചതെന്നാണ് സിവിൽ കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയർമാനായിതെരഞ്ഞെടുത്തത് നിലനിൽക്കില്ലെന്നും പദവിയിൽ പ്രവർത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവിൽ കോടതിയുടെ ഉത്തരവ് നിലനിൽക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹർജയിൽ ആരോപിക്കുന്നു.

കമ്മീഷന്റെ തീരുമാനം തന്നെഏകകണ്ഠമല്ല. രണ്ടംഗങ്ങൾ ചിഹ്നം അനുവദിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ ഒരംഗം എതിർത്തെന്നും 450 അംഗ സംസ്ഥാന കമ്മിറ്റിയെ 305 ആയി പരിഗണിച്ച കമ്മീഷന്റെ നടപടി തെറ്റാണന്നും ഹർജിയിൽപറയുന്നു.

ഇരുപക്ഷവുംസമർപ്പിച്ചപട്ടികയിൽപൊരുത്തക്കേടുണ്ടെന്ന്കണ്ടെത്തിയ കമ്മീഷൻ തന്നെസംസ്ഥാന കമ്മിറ്റിയുടെ മൊത്തം അംഗ സംഖ്യ കുറച്ച് പരിഗണിച്ചത് ശരിയായ നടപടിയല്ല .കമ്മീഷന് ഇതിന് അധികാരമില്ലന്നുംകമ്മീഷൻ പരിധി വിട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jUu1yC

Comments

Archive

Contact Form

Send