ഈ സസ്പെൻഷൻ കർഷക സമരങ്ങൾക്ക് കൂടുതൽ ഊർജം പകരും; മോഡിയും കൂട്ടരും എതിർ ശബ്‌ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കൾ: എളമരം കരീം എംപി

ന്യൂഡൽഹി > എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും ഒരിക്കൽക്കൂടി തെളിയിച്ചെന്ന് എളമരം കരീം എംപി. കാർഷിക ബില്ലിൽ പ്രതിഷേധിച്ചതിന് എട്ട് എംപിമാരെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരും - എളമരം ഫെയ്സ്ബുക്കിൽ കുറിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2FEw3Vj

Comments

Archive

Contact Form

Send