രാഷ്ട്രീയം മൂല്യങ്ങളെ മുന്‍നിര്‍ത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനമാകണം; വെഞ്ഞാറമ്മൂട് കൊലപാതകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം> മനുഷ്യവംശമൊന്നാകെ മഹാവ്യാധിക്കു മുന്നില് പകച്ചു നില്ക്കുന്ന കാലത്ത് വെഞ്ഞാറമ്മൂടില് ഡിവൈഎഫ്ഐ പ്രവര്ത്തകരായ രണ്ട് യുവാക്കള് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായി എന്നത് അത്യധികം വ്യസനമുണ്ടാക്കുന്നതായി സാംസ്കാരിക പ്രവര്ത്തകര്.

കേരളം വലിയ ആശങ്കയിലാണ്. രോഗവ്യാപനത്തിന്റയും പ്രതിരോധത്തിന്റെയും സവിശേഷ സന്ദര്ഭത്തില് ആണെങ്കിലും മലയാളി തിരുവോണം ആഘോഷിക്കാന് തയ്യാറെടുക്കുമ്പോഴാണ് ആ പൊന്നോണത്തിന്റെ നെറുകയിലേക്ക് യുവാക്കളുടെ ചോര തെറിച്ചു വീണത്.

വീടിനും നാടിനും വേണ്ടപ്പെട്ടവരായിരുന്നു നഷ്ടപ്പെട്ട ആ യുവാക്കള് എന്ന് തിരിച്ചറിയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഏതാനും പേര് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവരെല്ലാം കോണ്ഗ്രസ് പാര്ടിയുമായി ബന്ധപ്പെട്ടവരാണ് എന്നു കാണുന്നു. രാഷ്ട്രീയാഭിമുഖ്യത്തിന്റെ പേരില് പ്രതികളെ പിന്തുണക്കാനും സംരക്ഷിക്കാനും ശ്രമമുണ്ട്.

ഇത് വലിയ ആപത് സൂചനയാണ് കാണിക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്ടികള് ആശയത്തിനു പകരം ആയുധം എടുക്കാന് തുടങ്ങിയാല് രാജ്യത്ത് മനുഷ്യജീവിതം അസാധ്യമായിത്തീരും. ആശയമോ അഭിപ്രായമോ മുന്നോട്ടു വെക്കാനില്ലാതാവുമ്പോഴാണ് ആയുധങ്ങള് പുറത്തു വരുന്നത്. അഭിപ്രായ ഭിന്നതകളുടെ പേരില് കൊലക്കത്തിയുയരുന്ന പ്രവണതയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും കൊലപാതകത്തില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പ്രവര്ത്തകര് പ്രസ്താവനയില് വ്യക്തമാക്കി

രാഷ്ട്രീയപ്രവര്ത്തനം മൂല്യങ്ങളെ മുന്നിര്ത്തിയുള്ള സാംസ്കാരിക പ്രവര്ത്തനം കൂടി ആകേണ്ടതുണ്ടെന്ന് ഞങ്ങള് ഓര്മ്മിപ്പിക്കുന്നു. അന്വേഷണം ഊര്ജ്ജിതപ്പെടുത്തി കൊലപാതകികളെ നിയമത്തിന്റെ മുന്നില് കൊണ്ടുവരണമെന്ന് സര്ക്കാരിനോട് അഭ്യര്ത്ഥിക്കുന്നതായും പ്രസ്താവനയില് അറിയിച്ചു

അഭിവാദ്യങ്ങളോടെ,

പ്രൊ.എം.കെ.സാനു
സച്ചിദാനന്ദന്
എം.മുകുന്ദന്
വൈശാഖന്
കെ.പി.എ.സി.ലളിത
യു.എ.ഖാദര്
ഷാജി എന്.കരുണ്
ബാലചന്ദ്രന് ചുള്ളിക്കാട്
എം.എന്.കാരശ്ശേരി
പത്മശ്രി കലാമണ്ഡലം ശിവന് നമ്പൂതിരി
നിലമ്പൂര് ആയിഷ
ആലങ്കോട് ലീലാകൃഷ്ണന്
നീലമ്പേരൂര് മധുസുദനന് നായര്
വിജയലക്ഷ്മി
എന്.പ്രഭാകരന്
കെ.ആര്.മീര
കമല്
സുനില് പി.ഇളയിടം
ഏഴാച്ചേരി രാമചന്ദ്രന്
പ്രഭാവര്മ്മ
ഇബ്രാഹിം വേങ്ങര
ഖദീജ മുംതാസ്
വി.വിജയകുമാര്
അഷ്ടമൂര്ത്തി
ശാരദക്കുട്ടി
മുണ്ടൂര് സേതുമാധവന്
കെ.പി.രാമനുണ്ണി
പി.എന്.ഗോപികൃഷ്ണന്
ടി.ഡി.രാമകൃഷ്ണന്
എസ്.രമേശന്
ഇ.പി.രാജഗോപാലന്
മധുപാല്
എന്.ശശീധരന്
ഡോ.പി.കെ.പോക്കര്
പ്രിയനന്ദനന്
സത്യപാല്
മണമ്പൂര് രാജന് ബാബു
മ്യൂസ് മേരി ജോര്ജ്
എന്.രാജന്
മാധവന് പുറച്ചേരി
അനസൂയ ഷാജി
വിനു എബ്രഹാം
വിജയരാജമല്ലിക
പി.വി.കെ.പനയാല്
ഡോ.കെ.പി.മോഹനന്
ഡോ.അനില് ചേലേമ്പ്ര
പ്രൊ.വി.സുകുമാരന്
നേമം പുഷ്പരാജ്
പി.വി.ഷാജികുമാര്
വിനോദ് വൈശാഖി
ജോണി എം.എല്.
ഡോ.ജെയിംസ് പോള്
ഏങ്ങണ്ടിയൂര് ചന്ദ്രശേഖരന്
ശ്രീലത വര്മ്മ
താഹ മാടായി.
എബി എന്.ജോസഫ്
ടി.പി.വേണുഗോപാലന്
മുരുകന് കാട്ടാക്കട
സെബാസ്റ്റ്യന്
ഡോ.എസ്.രാജശേഖരന്
വില്സണ് സാമുവല്
സി.പി.അബൂബക്കര്
പ്രമോദ് പയ്യന്നൂര്
കവിത ബാലകൃഷ്ണന്
വിധു വിന്സന്റ്
എ.സി.ശ്രീഹരി
പി.എസ്.ശ്രീകല
പൊന്ന്യം ചന്ദ്രന്
ടി.കെ.ശങ്കരനാരായണന്
ശ്രീകൃഷ്ണപുരം കൃഷ്ണന്കുട്ടി
മോഹന്ദാസ് ശ്രീകൃഷ്ണപുരം
സുജ സൂസന് ജോര്ജ്
വി.സീതമ്മാള്
ജി.പി.രാമചന്ദ്രന്
വി.കെ.ജോസഫ്
ഡോ.പ്രഭാകരന് പഴശ്ശി
കെ.കെ.രമേഷ്
എന്.രാധാകൃഷ്ണന് നായര്
എന്.ആര്.ഗ്രാമപ്രകാശ്
പുരുഷന് കടലുണ്ടി
കലാമണ്ഡലം വാസുദേവന്
എ.വി.അജയകുമാര്
പി.ആര്.ജയശീലന്
ജോതിഭായി പരിയാടത്ത്
പ്രൊഫ.വി.ഹര്ഷകുമാര്
വസന്തകമാര് സാംബശിവന്
ഗായത്രി വര്ഷ
വി.എസ്.ബിന്ദു
ഷെറി
പ്രമോദ് വെള്ളച്ചാല്
രാമപുരം ചന്ദ്രബാബു
സി.പി.ചിത്ര
സി.ആര്.ദാസ്
ഡോ:ഡി.ഷീല
റജില ഷെറിന്
വി.മുരളി
യു.കെ.സുരേഷ്കുമാര്
പ്രൊഫ.എന്.കൃഷ്ണന് നമ്പൂതിരി
ഡോ.കെ.പ്രദീപ്കുമാര്
കെ.രമ
ഡോ.കെ.ജി.പൗലോസ്
എ.കെ.രമേശ്
എം.എന്.വിനയകുമാര്
സി.അശോകന്
രാജേഷ് മേനോന്
വി.ഡി.പ്രേമപ്രസാദ്
സി.എം.വിനയചന്ദ്രന്
നാരായണന് കാവുമ്പായി
സി.പി.ചിത്രഭാനു.
ഡോ.സി.ഉണ്ണിക്കൃഷ്ണന്
ജയചന്ദ്രന് കുട്ടമത്ത്
യു.ഹേമന്ത് കുമാര്
കെ.മുസ്തഫ
എം.ദേവകുമാര്
അജിത്രി
വേണു പാലൂര്
ജോഷി ഡോണ് ബോസ്കോ
ടി.ആര്.കൃഷ്ണന്കുട്ടി
എന്.ചന്ദ്രബാബു
ജോസഫ് ചാക്കോ
കെ.ജയചന്ദ്രന്
സുഗതന് കരുവാറ്റ
കൈപ്പട്ടൂര് തങ്കച്ചന്
സുധീഷ് വെണ്പാല
ബീന സജീവ്
കാരക്കാമണ്ഡപം വിജയകുമാര്
സി.രാമകൃഷ്ണന് (കൊല്ക്കത്ത)
സി നാരായണന് (കൊല്ക്കത്ത)
എം.എം.നാരായണന്
കരിവെള്ളൂര് മുരളി
കെ.ഇ.എന്.
വി.എന്.മുരളി
ടി.ആര്.അജയന്
സി.രാവുണ്ണി
എ.ജി.ഒലീന
എ.ഗോകുലേന്ദ്രന്
ഡോ.കെ.കെ.സുലേഖ
പി.എന്.സരസമ്മ
ജിനേഷ് കുമാര് എരമം
ബഷീര് ചുങ്കത്തറ
ഡി.സുരേഷ് കുമാര്
എം.കെ.മനോഹരന്
അശോകന് ചരുവില്
കെ ജി സൂരജ്
ഡോ അനിഷ്യ ജയദേവ്

(ഈ പ്രസ്താവനയില് പങ്കുചേരുവാന് സഹൃദയ സുഹൃത്തുക്കളോട് അഭ്യര്ത്ഥിക്കുന്നു. പേര് കൂട്ടിച്ചേര്ത്ത് വിപുലമാക്കി ഇത് ഷെയര് ചെയ്യണമെന്ന് താല്പ്പര്യപ്പെടുന്നു)






Credits Kerala || Deshabhimani ​Online ​News https://ift.tt/31Ur2jx

Comments

Archive

Contact Form

Send