തിരയിൽ ബോട്ട് അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു. ഒരാളെ കാണാതായി

കരുനാഗപ്പള്ളി > ആലപ്പാട്ട് നിന്നും പോയ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപ്പെട്ട് തകർന്നു.ഒരാൾ മരിച്ചു ഒരാളെ കാണാതായി.മൂന്ന് പേർ നീന്തി രക്ഷപെട്ടു.സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്.ബോട്ടുടമ അശോകനെയാണ് കാണാതായത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തകർന്ന ബോട്ട് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പുലിമുട്ടിനു സമീപമാണ് കരക്കടിഞ്ഞത്.കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടുത്തത്തിന് വിലക്ക് ഉണ്ടായിരുന്നു.സ്രായിക്കാട് നിന്ന് പോയ ദിയ ബോട്ടാണ് അപകടത്തിൽ പെട്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/343Xe43

Comments

Archive

Contact Form

Send