എസ്എന്‍ഡിപി യോഗം: വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കണം; എം കെ സാനു ഹൈക്കോടതിയെ സമീപ്പിച്ചു

കൊച്ചി> എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉള്പ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.സാനു ഹൈക്കോടതിയെ സമീപ്പിച്ചു. കമ്പനി നിയമപ്രകാരം രജിസ്റ്റര് ചെയ്തിട്ടുള്ള എസ്.എന്.ഡി.പി.യോഗം 2006 ന് ശേഷം അധികൃതര്ക്ക് കണക്കുകള് ബോധിപ്പിച്ചിട്ടില്ലെന്നും അതിനാല് ബോര്ഡ് അംഗങ്ങള്ക്ക് തുടരാന് അര്ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജി.

സുഗമമായ ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹര്ജിയില് ആവശ്യമുണ്ട്. ഭരണം നിയമാനുസൃതമല്ലാത്തതിനാല് വെളളാപ്പിള്ളിക്കു പുറമെ യോഗം പ്രസിഡന്റ് ഡോ.എം.എന്.സോമന്, വൈസ് പ്രസിഡന്റ് തുഷാര് വെള്ളാപ്പള്ളി ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് എന്നിവര് ബോര്ഡ് അംഗങ്ങളായി തുടരുന്നത് തടയണമെന്നാണ് ആവശ്യം.

ഇക്കാര്യത്തിന് സര്ക്കാരിന് നിവേദനം നല്കിയിട്ടും നടപടിയില്ലന്ന് ഹര്ജിയില് പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZEADts

Comments

Archive

Contact Form

Send