സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച വീടും കെപിസിസിയുടെ 'ആയിരം വീട്' പദ്ധതിയാക്കി ; ഉദ്ഘാടകനാകാന്‍ ചെന്നിത്തല
നിലമ്പൂര്> കെപിസിസിയുടെ 1000 വീട് പദ്ധതിയില് നിര്മിച്ച ഭവനമെന്ന പേരില് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത് സംസ്ഥാന സര്ക്കാര് ഫണ്ടുപയോഗിച്ച് നിര്മിച്ച വീട് . നിലമ്പൂര് മമ്പാടാണ്, സര്ക്കാര് സഹായമുപയോഗിച്ച് നിര്മിച്ച വീടിന് അവകാശവാദവുമായി കോണ്ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്
വീട് നിര്മാണത്തിനായി സര്ക്കാര് രണ്ട് ഗഡുക്കളായി 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നിര്മിച്ച വീടാണിപ്പോള് 'കെ.പി.സി.സിയുടെ 1000 വീട്'പദ്ധതിയില് ഉള്പ്പെടുത്തി ഉദ്ഘാടനം ചെയ്യാന് രമേശ് ചെന്നിത്തല എത്തുന്നത്
സംഭവം പുറത്തായതോടെ വലിയ വിമര്ശനവും പരിഹാസവുമാണ് ഇതിനെതിരെ ഉയരുന്നത്. നിലമ്പൂര് എംഎല്എ പി വി അന്വര് കെപിസിസിയെ പരിഹസിച്ച് ഫേസ്ബുക്കില് കുറിപ്പും എഴുതി
Credits Kerala || Deshabhimani Online News https://ift.tt/3j4TgOI
Comments