യുവതിയെ പീഡിപ്പിച്ച ആരോഗ്യ പ്രവര്‍ത്തകനെ ന്യായീകരിച്ച ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹം: കോടിയേരി

തിരുവനന്തപുരം> കോവിഡ് ബാധിതയല്ലെന്ന സര്ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവര്ത്തകന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ ന്യായീകരിച്ച, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാര്ഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തന്റെ പ്രസ്താവന പരസ്യമായി പിന്വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന് പ്രതിപക്ഷ നേതാവ് തയ്യാറാവണം.

ആരോപണ വിധേയനായ സര്ക്കാര് ഉദ്യോഗസ്ഥന് കോണ്ഗ്രസ് അനുകൂല സംഘടനയുടെ പ്രധാനപ്പെട്ട നേതാവും കോണ്ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുമാണ്. അതുകൊണ്ടാണ് ഇത്തരമൊരു ന്യായീകരണത്തിന് പ്രതിപക്ഷ നേതാവ് സന്നദ്ധനായിരിക്കുന്നത്.

സ്ത്രീവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ഈ രാഷ്ട്രീയ സംസ്കാരത്തിനെതിരെ പ്രതിഷേധിക്കാന് സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്നും കോടിയേരി വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/32adJeR

Comments

Archive

Contact Form

Send