അടൂർ പ്രകാശ് രക്ഷപെടാൻ നുണപ്രചരിപ്പിക്കുന്നു; നിയമനടപടി സ്വീകരിക്കുമെന്ന് ഡി കെ മുരളി
തിരുവനന്തപുരം > വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പങ്ക് പുറത്തായതോടെ അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനായാണ് അടൂർ പ്രകാശ് നുണ പ്രചരിപ്പിക്കുന്നതെന്ന് ഡി കെ മുരളി എംഎൽഎ. മുരളിയുടെ മകനുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന അടൂർ പ്രകാശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധഅസംബന്ധമാണ് അടൂർ പ്രകാശ് പറയുന്നത്. ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രകാശിനെതിരെ താൻ നിയമനടപടി സ്വീകരിക്കുമെന്നും ഡി കെ മുരളി പറഞ്ഞു.
സംഘർഷമുണ്ടായതാണ് തുടക്കമെങ്കിൽ തന്റെ മകന് നേരെയല്ലെ ആക്രമണമുണ്ടാകേണ്ടിയിരുന്നതെന്നും മുരളി ചോദിച്ചു. വിഷയത്തിൽ കോൺഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തം പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമായി വരുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ അതിലേക്ക് തന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടെ വലിച്ചിഴയ്ക്കുകയാണ്. ഇത് നിർഭാഗ്യകരവും പ്രതിഷേധാർഹവുമായ കാര്യമാണ്. പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്. കൊലപാകതം നടത്താൻ ധൈര്യം കിട്ടിയതും ഇതിലാണ്. പ്രതികളഎ സഹായിക്കുന്നതിനുള്ള എല്ലാ ഒത്താശയും അടൂർ പ്രകാശ് ചെയ്തെന്നും ഡി കെ മുരളി ആരോപിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/32PBgB6
Comments