പന്തീരാങ്കാവ് കേസ്: അലനും താഹക്കും ജാമ്യം
കൊച്ചി> പന്തീരാങ്കാവ് കേസില് യുഎപിഎ ചുമത്തി ജയില് കഴിയുന്ന അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു.കര്ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ പലതവണയായി വിവിധ കോടതികള് ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം,ജാമ്യ കാലയളവില് മാവോയിസ്റ്റ് സംഘടനകളുമായി യാതൊരു ബന്ധവും ഉണ്ടാവാന് പാടില്ല, പാസ്പോർട്ടുകള് കോടതിയിൽ സമർപ്പിക്കണം , എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷനില് ഒപ്പുവയ്ക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്.
12 മാസത്തോളം നീണ്ട ജയില് വാസത്തിനൊടുവിലാണ് ഇരുവര്ക്കും ജാമ്യം ലഭിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2R6yZMa
Comments