ഗുജറാത്തിൽ ബ്രാഹ്മണമേധാവിത്വത്തെ വിമർശിച്ച ദളിത്‌ അഭിഭാഷകനെ വധിച്ചു

ന്യൂഡൽഹി > ബ്രാഹ്മണമേധാവിത്വത്തെ വിമർശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പേരിൽ ഗുജറാത്തിൽ ദളിത് അഭിഭാഷകനെ കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് അഡ്വ. ദേവ്ജി മഹേശ്വരിയെ കുത്തിക്കൊന്നത്. സ്റ്റേഷനറിക്കട ജീവനക്കാരനായ ഭരത് റാവലും മറ്റഞ്ചുപേരും ചേര്ന്നാണ് കൃത്യം നിര്വഹിച്ചത്. ഇവരും അഭിഭാഷകനും ഫെയ്സ്ബുക്ക് വഴി പരിചയക്കാരാണ്.

ബ്രാഹ്മണ വിമര്ശം നിര്ത്തണമെന്ന് ഭരത് റാവല് ദേവ്ജി മഹേശ്വരിയെ ഭീഷണിപ്പെടുത്തിയിരുന്നു. വകവയ്ക്കാത്തതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അറുപേരും പിടിയിലായി. സംഭവത്തെ തുടര്ന്ന് റാപ്പറിലും കച്ചിലും സംഘർഷാവസ്ഥ നിലനില്ക്കുന്നു. പ്രതിഷേധവുമായി രം​ഗത്തെത്തിയ ദളിത് വിഭാഗങ്ങൾ ദേശീയപാത ഉപരോധിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3kQOy7z

Comments

Archive

Contact Form

Send