ആസിഡ് ഒഴിച്ച് റോഡ് തകർക്കാൻ ശ്രമം; ബോധപൂർവമെന്ന് മുഹ്‌സിൻ എംഎൽഎ

പട്ടാമ്പി > പട്ടാമ്പി മണ്ഡലത്തിൽ പെട്ട റോഡുകളിൽ സ്ഥിരമായി ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമിക്കുന്നതായി എംഎൽഎ മുഹമ്മദ് മുഹ്സിൻ. ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിലാണ് നിരന്തരമായി ആസിഡ് ഒഴിക്കുന്നത്. സംഭവത്തിൽ പൊലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണെന്ന് മുഹ്സിൻ പറഞ്ഞു. ആസിഡ് ഒഴിച്ച റോഡിന്റെ ചിത്രങ്ങൾ സഹിതം എംഎൽഎ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിർമ്മിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനുള്ള ശ്രമങ്ങൾ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുകയാണെങ്കിൽ അവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്നും മുഹ്സിൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jTBs9n

Comments

Archive

Contact Form

Send