ഉപാധ്യക്ഷന്റെ വാദം പൊളിച്ച്‌ രാജ്യസഭാ ടിവി ദൃശ്യം


ന്യൂഡൽഹി
കാർഷികബില്ലുകളിന്മേൽ പ്രതിപക്ഷഅംഗങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് ക്രമപ്രകാരമല്ലെന്ന രാജ്യസഭ ഉപാധ്യക്ഷന്റെ വാദം പൊളിച്ച് രാജ്യസഭാ ടിവി ദൃശ്യങ്ങൾ. നിരാകരണപ്രമേയങ്ങൾ നൽകിയ അംഗങ്ങൾ അവരുടെ ഇരിപ്പിടം വിട്ടുനീങ്ങിയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടതെന്നാണ് ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങിന്റെ വാദം.എന്നാൽ, കെ കെ രാഗേഷ്(സിപിഐ എം), തിരുച്ചി ശിവ(ഡിഎംകെ) എന്നിവർ സ്വന്തം ഇരിപ്പിടങ്ങളിൽനിന്നാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടതെന്ന് ടിവി ദൃശ്യത്തില് വ്യക്തം.

സെപ്തംബർ 20നാണ് രണ്ട് കാർഷികബിൽ രാജ്യസഭയിൽ വോട്ടെടുപ്പില്ലാതെ പാസാക്കിയെടുത്തത്. അന്ന് ഉച്ചയ്ക്ക് ഒന്നുവരെയാണ് സഭ ചേരാൻ നിശ്ചയിച്ചിരുന്നത്. ഇതുകഴിഞ്ഞും സഭ തുടരാൻ സർക്കാർ നിർദേശിച്ചതിനെ പ്രതിപക്ഷം എതിർത്തു. 1.07ന് നിരാകരണപ്രമേയം അവതരിപ്പിക്കാൻ രാഗേഷിനെ ക്ഷണിച്ചു. സീറ്റിൽനിന്ന് രാഗേഷ് പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ പ്രമേയം തള്ളിയതായി ചെയർ പ്രഖ്യാപിച്ചു.

തുടർന്ന് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസിലെ ഡെറിക് ഒബ്രിയനെ ക്ഷണിച്ചു. ഇതിന്മേലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. സീറ്റിൽനിന്ന് ആവശ്യം ഉന്നയിക്കണമെന്ന് ചെയർ നിർദേശിച്ചു. തിരുച്ചി ശിവ അടക്കമുള്ളവർ സീറ്റിൽനിന്ന് ഇക്കാര്യം ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തം. എന്നാൽ, ചെയർ പ്രതിപക്ഷആവശ്യം തള്ളി.

ബില്ലിന്റെ രണ്ടാം വകുപ്പിന്മേൽ ഭേദഗതി അവതരിപ്പിച്ച് രാഗേഷ് സീറ്റിൽനിന്നുതന്നെ വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും ചെയർ അംഗീകരിച്ചില്ല. ശബ്ദവോട്ടോടെ രണ്ട് ബില്ലും പാസാക്കിയെടുത്തു.



Credits National || Deshabhimani ​Online ​News https://ift.tt/3kQRBwI

Comments

Archive

Contact Form

Send