പ്രവാസികളുടെ വയറ്റത്തടിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന: കെഎംസിസി നിലപാട് വ്യക്തമാക്കണമെന്ന് പ്രവാസി സംഘം

കൊച്ചി > പ്രവാസി മലയാളികളുടെ വയറ്റത്തടിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെകുറിച്ച് കെഎംസിസി നിലപാട് വ്യക്തമാക്കണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു. സ്വർണ്ണകള്ള കടത്ത് കേസിൽ യുഎഇയെ ആക്ഷേപിക്കുന്ന നിലപാട് ഇന്ത്യയിലെ ഒരു പാർലമെൻറ് അംഗം എടുക്കുന്നത് ഗൗരവതരമാണ്. ബിജെപിയുമായി ഒത്തു കളിക്കുന്ന വഞ്ചനാപരമായ സമീപനമാണ് കുഞ്ഞാലിക്കുട്ടിയുടേതെന്നും പ്രവാസി സംഘം പറഞ്ഞു.

റമീസിൻറെ ജാമ്യത്തിന് വേണ്ടി അദ്ദേഹം ഇടപെട്ടുവെന്ന വാർത്തയും പുറത്തു വന്നിരിക്കുകയാണ്. ലക്ഷകണക്കിന് മലയാളികൾ തൊഴിലെടുത്ത് ജീവിക്കുന്ന ഒരു രാജ്യത്തെ അനാവശ്യമായി കക്ഷി ചേർക്കുന്നത് ഗുണകരമല്ല. പ്രവാസി സമൂഹം കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി പറയണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.




Credits Kerala || Deshabhimani ​Online ​News https://ift.tt/2ZUQyns

Comments

Archive

Contact Form

Send