"ഇനിയും ഡിവൈഎഫ്‌ഐക്കാരെ കൊല്ലും': കൊലവിളി നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നൽകി
മുക്കം > വെഞ്ഞാറമൂടില് രണ്ട് ഡിവൈഎഫ്ഐ പ്രവര്ത്തകരെ വെട്ടിക്കൊന്നതിന് ശേഷവും കൊലവിളിയുമായി കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്.
കോഴിക്കോട് ജില്ലയിലെ മുക്കം മണ്ഡലം യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി കൂടരഞ്ഞി പട്ടോത്ത് സ്വദേശി യൂസാരി മുഹമ്മദ് കുഞ്ഞാക്കയാണ് ഫെയ്സ്ബുക്കില് പരസ്യമായി കൊലവിളി നടത്തിയത്. ബബിന് എന്ന ഡിവൈഎഫ്ഐ പ്രവര്ത്തകനെതിരെയാണ് ഇയാള് വധഭീഷണി മുഴക്കിയത്.
യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കൊലവിളിക്കെതിരെ നടപടി ആവശ്യ പ്പെട്ട് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് വിപിൻ ബാബു മുക്കം പൊലീസ് സ്റ്റേഷനിലും കൂടരഞ്ഞി മേഖല സെക്രട്ടറി എംവി വൈശാഖ് തിരുവമ്പാടി സ്റ്റേഷനിലും പരാതി നല്കി.
Credits Kerala || Deshabhimani Online News https://ift.tt/2YZmiqS
Comments