ചന്ദ്രബോസ്‌ വധം: നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി


ന്യൂഡല്ഹി> തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യവസായി അബ്ദുള് നിസാം നല്കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയില് ഉള്ള ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണ എന്നാശ്യശപ്പട്ടാണ് നിസാം ജാമ്യപേക്ഷ നൽകിയത്. എന്നാൽ ചികിത്സയ്ക്കായി അബ്ദുള് നിസാമിന് നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം നല്കിയിരുന്നു. തുടർന്ന് രണ്ട് തവണ നിസാം വിവിധ കാരണങ്ങള് ചൂണ്ടികാട്ടി ജാമ്യം നീട്ടി. എന്നാല് പിന്നീട് ഹൈകോടതി ജാമ്യം നീട്ടി നല്കിയില്ല. ഇത് ചോദ്യം ചെയ്താണ് നിസ്സാം സുപ്രീം കോടതിയെ സമീപിച്ചത്.

തനിക്ക് മാനസിക പ്രശ്നങ്ങൾ അടക്കം ഗുരുതരമായ രോഗങ്ങൾ ഉണ്ടന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ച ജാമ്യം അനുവദിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്റെ എതിർപ്പിനെ തുടർന്ന് കോടതി നിരസിച്ചു. ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് ഒരു ദിവസം പോലും ജാമ്യം അനുവദിക്കാനാവില്ലന്ന് അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ
സുരേഷ് ബാബു തോമസിന്റെ വാദം പരിഗണിമാണ് കോടതി നടപടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mNHRoH

Comments

Archive

Contact Form

Send