ഡോ ആനന്ദവര്‍ധനന് ശാന്തിസ്വരൂപ് ഭട്നഗര്‍ അവാര്‍ഡ്

കോഴിക്കോട്> യുവശാസ്ത്ര പ്രതിഭകള്ക്കുള്ള ശാന്തിസ്വരൂപ് ഭട്നഗര് അവാര്ഡിന് മലയാളിയായ ഡോ. യു കെ ആനന്ദവര്ധനന് അര്ഹനായി. മുംബൈ ഐ ഐ ടിയില് ഗണിതശാസ്ത്രവിഭാഗം പ്രഫസറാണ് ആനന്ദ്. നമ്പര് തിയറിയിലെ പഠന ഗവേഷണമാണ് പുരസ്കാരത്തിനര്ഹനാക്കിയത്.

പരോഗമന കലാസാഹിത്യ സംഘം മുന് സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനുമായ ഡോ. എന് വി പി ഉണിത്തിരിയുടെയും(തേഞ്ഞിപ്പലം) യു കെ ആനന്ദവല്ലിയുടെയും മകനാണ്. ഭാര്യ: രാജരാജേശ്വരി(മുംബൈയിലെ ഫ്രാക്ടല് ഐടി കമ്പനി എച്ച് ആര് മേധാവി).

ശനിയാഴ്ചയാണ് അവാര്ഡ് പ്രഖ്യാപിച്ചത്. 14 ശാസ്ത്ര ഗവേഷകര്ക്കാണ് പുരസ്കാരം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jaYqZy

Comments

Archive

Contact Form

Send