മന്ത്രി ഇ പി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ >വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു .
കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ റിസൾട്ട് ഇന്നാണ് ലഭിച്ചത്. മികച്ച ചികിത്സക്കായി മന്ത്രിയെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മന്ത്രിയുടെ ഓഫീസ് ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു .
സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും രോഗം സ്ഥിരീകരിച്ചിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3hoN9mx
Comments