സുഭിക്ഷ കേരളം: നെല്‍പ്പാടം വിളവെടുപ്പിന് എന്‍ജിഒ യൂണിയന്‍

തിരുവനന്തപുരം> തരിശുഭൂമി കൃഷി യോഗ്യമാക്കുന്നതിന്റെ ഭാഗമായി എന്.ജി.ഒ യൂണിയന് തിരുവനന്തപുരം നോര്ത്ത് ജില്ലാകമ്മിറ്റി ഏറ്റെടുത്ത വര്ക്കല ഏരിയയിലെ ഒറ്റൂര് ശ്രീനാരായണപുരം ഏലായിലെ നെല്പ്പാടം വിളവെടുപ്പിന് പാകമായി.വരുംദിവസങ്ങളില് കൊയ്ത്തുത്സവം നടത്തി വിളവെടുപ്പിന് ഒരുങ്ങുകയാണ് എന്.ജി.ഒ യൂണിയന് പ്രവര്ത്തകര്.

കേരള സര്ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്ഷികസംസ്കാരത്തിന്റെ ആവശ്യകതയിലേക്ക് ജീവനക്കാരെയുള്പ്പെടെ ആകര്ഷിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി കേരള എന്.ജി.ഒ യൂണിയന് സംസ്ഥാനത്തൊട്ടാകെ വിവിധ ഏരിയാ കമ്മറ്റികളുടെ ആഭിമുഖ്യത്തില് വൈവിധ്യമാര്ന്ന വിളകള് കൃഷി ചെയ്തു വരികയാണ്.

എന്.ജി.ഒ യൂണിയന് തിരുവനന്തപുരം നോര്ത്ത് ജില്ലയിലെ 11 ഏരിയാ കമ്മിറ്റികളും ഇതിന്റെ ഭാഗമായി ഓഫീസ് പരിസരവും, തരിശുഭൂമിയും കൃഷിയിടങ്ങളാക്കിയിട്ടുണ്ട് .പച്ചക്കറി, അര ഏക്കറോളം സ്ഥലത്ത് മരച്ചീനി കൃഷി, രണ്ടേക്കറോളം പാടത്ത് നെല്കൃഷി എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്.







Credits Kerala || Deshabhimani ​Online ​News https://ift.tt/2GS9Cft

Comments

Archive

Contact Form

Send