അറബിക്കൊപ്പം ആര്‍ട്‌സും സയന്‍സും സിലബസില്‍ ഉള്‍പ്പെടുത്തി ബീഹാര്‍ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ്

പാറ്റ്ന> മദ്രസകളില് ആര്ട്സും സയന്സും പഠിപ്പിക്കാനൊരുങ്ങി ബീഹാര് മദ്രസ വിദ്യാഭ്യാസ ബോര്ഡ്. ഇസ്ലാമിക പഠനങ്ങള്ക്കൊപ്പം തന്നെ മറ്റുള്ള വിഷയങ്ങള് കൂടി പഠിച്ചാലേ തങ്ങളുടെ വിദ്യാര്ത്ഥികള്ക്ക് ഇന്നത്തെ ലോകത്തില് മുന്നോട്ടുവരാന് സാധിക്കൂ എന്നും അതിനാലാണ് പുതിയ സിലബസ് ഉള്പ്പെടുത്താന് തീരുമാനിച്ചതെന്നും ബീഹാര് മദ്രസ വിദ്യാഭ്യാസ ബോര്ഡ് ചെയര്മാന് അബ്ദുള് ഖായും അന്സാരി ഇന്ത്യന് എക്സ്പ്രസിനോട് പറഞ്ഞു.

എസ്.സി.ഇ.ആര്.ടിയുടെയും എന്.സി.ഇ.ആര്.ടിയുടെയും പാഠപുസ്തകങ്ങള് ഉള്പ്പെടുത്താനും പത്താം ക്ലാസിന് ശേഷം ആര്ട്സ്, സയന്സ്, കോമേഴ്സ് എന്നീ വിഭാഗങ്ങളില് ഏതെങ്കിലും തെരഞ്ഞെടുത്ത് പഠിക്കാന് അവസരമൊരുക്കാനും ബോര്ഡ് തീരുമാനിച്ചിട്ടുണ്ട്.

ഏപ്രിലില് ആരംഭിച്ച അക്കാദമിക് സെഷനിലാണ് 'ആധുനിക-മുഖ്യധാര സിലബസ്' ഉള്പ്പെടുത്താന് മദ്രസ ബോര്ഡ് തീരുമാനിച്ചത്. പുതിയ സിലബസിന്റെ അധ്യയന ഭാഷ ഉര്ദുവായിരിക്കും. എല്ലാ പാഠപുസ്തകങ്ങളും ഉര്ദുവില് ലഭ്യമാക്കുകയും ചെയ്യും.

ഇതിനൊപ്പം ഇംഗ്ലിഷും ഹിന്ദിയും പ്രത്യേക വിഷയങ്ങളായി പഠിക്കാന് അവസരമുണ്ടായിരിക്കുമെന്നും മദ്രസ ബോര്ഡ് അറിയിച്ചു. മുഴുവന് സിലബസും വെബ്സൈറ്റില് ലഭ്യമാക്കിയതോടൊപ്പം വിദ്യാര്ത്ഥികള്ക്ക് പാഠ്യഭാഗങ്ങള് എളുപ്പത്തില് ലഭിക്കാനായി പുതിയ ആപ്പും മദ്രസ ബോര്ഡ് തയ്യാറാക്കിയിട്ടുണ്ട്.

യുനിസെഫിലെ വിദഗ്ധരുടെ നേതൃത്വത്തില് ബീഹാര് മദ്രസകളിലെ 10,000ത്തിലേറെ അധ്യാപകര്ക്ക് പുതിയ സിലബസില് പരിശീലനം നല്കി. ഓണ്ലൈനായാണ് പരിശീലനം നല്കിയത്.

ബീഹാര് മദ്രസ വിദ്യാഭ്യാസ ബോര്ഡിന് കീഴില് 4000 മദ്രസകളും 15 ലക്ഷത്തിലേറെ വിദ്യാര്ത്ഥികളുമുണ്ട്. നിലവില് ഓണ്ലൈനായാണ് ഈ വിദ്യാര്ത്ഥികള്ക്കെല്ലാം ക്ലാസുകള് നടത്തുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/2F0kLdw

Comments

Archive

Contact Form

Send