ഡല്‍ഹി കലാപങ്ങള്‍ അന്വേഷിച്ചതില്‍ പക്ഷപാതിത്വം; എല്ലാം സത്യസന്ധമായി പുനരന്വേഷിക്കണം: ഐപിഎസ് ഉദ്യോഗസ്ഥരുടെ കത്ത്
ന്യുഡല്ഹി> ഡല്ഹിയിലും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലും നടന്ന കലാപങ്ങളില് സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന് ഐ.പി.എസ് ഉദ്യോഗസ്ഥര്. ഫെബ്രുവരിയില് നടന്ന എല്ലാ കലാപങ്ങളിലും പുനരന്വേഷണം നടത്തണമെന്നും അതില് പക്ഷപാതിത്വമില്ലാതെ വേണം അന്വേഷണം നടത്താനെന്നും കത്തില് ആവശ്യപ്പെടുന്നു.
ഒന്പത് മുന് ഐ.പി.എസ് ഉദ്യോഗസ്ഥര് ഇത് സംബന്ധിച്ച് ഡല്ഹി പൊലീസ് കമ്മീഷണര് എസ്.എന് ശ്രീവാസ്തവയ്ക്ക് തുറന്ന കത്തെഴുതി.
' കലാപവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളില് ചിലരെ അറസ്റ്റ് ചെയ്തതില് നീരസം പ്രകടിപ്പിച്ച് പൊലീസ് കമ്മീഷണര്മാരില് ഒരാള് അന്വേഷണത്തെ സ്വാധീനിക്കാന് ശ്രമിച്ചുവെന്നും കത്തില് പറയുന്നു. പൊലീസ് നേതൃത്വത്തില് നിന്നുള്ളവരുടെ ഇത്തരം ഭൂരിപക്ഷ മനോഭാവം കലാപത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്പ്പെട്ട ഇരകളെയും അവരുടെ കുടുംബാംഗങ്ങള്ക്കും നീതി നിഷേധിക്കുന്നതിലേക്ക് നയിക്കും. അതായത് ഭൂരിപക്ഷ സമുദായത്തില്പ്പെട്ട യഥാര്ത്ഥ കുറ്റവാളികള് രക്ഷപ്പെടുന്നതിനും ഇത് സഹായിക്കും,'കത്തില് വിശദീകരിച്ചു
മുന് സ്പെഷ്യല് സി.ബി.ഐ ഡയറക്ടര് കെ സലീം അലി, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യല് ഡ്യൂട്ടി മുന് ഓഫീസര് എ.എസ് ദുലത്ത്, നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോയിലെ മുന് ഡി.ജി ഷാഫി ആലം, പഞ്ചാബിലെ മുന് ഡി.ജി.പി( ജയില്) മൊഹീന്ദര് ഔലാഖ് എന്നിവരും കത്തയച്ചവരില് ഉള്പ്പെടുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പ്രതിചേര്ത്തതിലും മുന് പൊലീസ് ഉദ്യോഗസ്ഥര്ക്ക് അതിയായ ദുഃഖമുണ്ടെന്നും കത്തില് പറയുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3bZKaQr
Comments