ബാബ്‌റി മസ്‌ജിദ്‌ വിധി: പ്രസ്‌താവന വെട്ടിയും തിരുത്തിയും യൂത്ത്‌ലീഗ്‌ നേതാവ്‌

മലപ്പുറം> ബാബ്റി മസ്ജിദ് കേസിൽ സിബിഐ കോടതിയുടെ വിധിയെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ. വിധി വന്നയുടനെ ‘നീതിയാണ് വേണ്ടത്; വിധി നിരാശാജനകമാണ്’ എന്ന് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, മൂന്ന് മിനുട്ടിനകം പിൻവലിച്ച് സ്ഥലം വിട്ടു.

സമൂഹമാധ്യമങ്ങളിൽ വലിയ വിമർശമുയർന്നതോടെ വൈകിട്ട് ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം മുനവറലി പോസ്റ്റ് ചെയ്തു. തുടർന്നും വിമർശമുയർന്നതോടെ വൈകിട്ട് അദ്ദേഹം വീണ്ടും സ്വന്തമായി പോസ്റ്റിട്ടു.

ബിജെപിയുമായി തുടരുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഭാഗമായാണ് പോസ്റ്റ് പിൻവലിച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശം ഉയർന്നു. ലീഗ് അനുകൂല ഗ്രൂപ്പുകളിലും ഇത് വലിയ ചർച്ചയായി. സംഘപരിവാറിനെ ആക്രമിക്കാതെയാണ് പുതിയ പോസ്റ്റും. ഈ പോസ്റ്റിലും രൂക്ഷവിമർശമാണ് ഉയരുന്നത്.

വിധി സംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചതെന്ന് മുനവറലി തങ്ങൾ ‘ദേശാഭിമാനി’യോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3n9ztzZ

Comments

Archive

Contact Form

Send