ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി > ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് സമയക്രമം തീരുമാനിച്ചിട്ടില്ലന്നും പ്രഖ്യാപനത്തിന് മുൻപേയുള്ള ഹർജി അപക്വമാണന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. കമ്മിഷന്റെ വാദം അംഗീകരിച്ച ചീഫ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളുകയായിരുന്നു.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം എന്തെങ്കിലും നിർദ്ദേശം നൽകാനാവില്ലന്ന് കോടതി വ്യക്തമാക്കി.
നിയമസഭയുടെ കാലാവധി തീരാൻ 6 മാസമസമേയുള്ളുവെന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ച് മാസത്തിലധികം ലഭിക്കില്ലന്നും 20 കോടിയോളം വരുന്ന ചെലവ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടർ വർഗീസ് പേരയിൽ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bVPHYh

Comments

Archive

Contact Form

Send